ഖത്തറിൽ പഴയ കറൻസി നോട്ടുകൾ അടുത്ത മാസം 18 മുതൽ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്


ദോഹ : ഖത്തറിൽ പഴയ കറൻസി നോട്ടുകൾ അടുത്ത മാസം 18 മുതൽ സ്വീകരിക്കില്ലന്ന് അധികൃതരെ ഉദ്ധരിച്ചു പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ കഴിഞ്ഞ ഡിസംബർ 18 ന് ഖത്തര്‍ ദേശീയ ദിന ത്തോടനുബന്ധിച്ചാണ്
1,5,10,50,100,200,500 റിയാലുകളുടെ പുതിയ നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നത്.

ഇതില്‍
200ന്റെ നോട്ട് പുതുതായി
അവതരിപ്പിച്ചതാണ്.

പഴയ
നോട്ടുകളായ 1,5,10,50,100,500
രൂപയുടെ നോട്ടുകളാണ് മാര്‍ച്ച് 18 ഓടെ ഇല്ലാതാകുന്നത്.

പഴയ നോട്ടുകള്‍ മൂന്ന് മാസക്കാലം പ്രാദേശിക ബാങ്കുകളില്‍ നിന്നും മാറ്റിയെടുക്കാം എന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

മാര്‍‍ച്ച് 18ന് ശേഷം പഴയ നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മാത്രമേ മാറ്റാനാവുകയുള്ളു. പഴയ നോട്ടുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നതോടെ
മാര്‍ച്ച് 18ന് ശേഷം പുതിയ നോട്ടുകള്‍ മാത്രം ആവും പ്രാബല്യത്തില്‍.

പാരമ്പര്യവും സംസ്കാരവും
പ്രതിഫലിപ്പിക്കുന്ന ഡിസൈനും
സുരക്ഷ ഉറപ്പ് വരുത്തുന്ന സംവിധാനവുമാണ് പുതിയ നോട്ടുകളുടെ ഏറ്റവും വലിയ സവിശേഷത.

അന്ധരുടേയും കാഴ്ച്ചയില്ലാത്ത
വരുടേയും പ്രയോജനത്തിനായി
അക്കങ്ങളും തിരശ്ചീന രേഖ പ്രിന്റുകളും പുതിയ നോട്ടില്‍ രേഖപെടുത്തിയത് ശ്രദ്ധേയമാണ്.

കള്ളത്തരം തടയുന്നതിനുള്ള എല്ലാ സംവിധാനങ്ങളോടുമായാണ് പുതിയ നോട്ടുകള്‍ വിപണിയിലെത്തിയത്.

വ്യാപാര സ്ഥാപനങ്ങളുടെ മേധാവികള്‍
സ്ഥാപനത്തിലെ ജോലിക്കാരോട് ഘട്ടം ഘട്ടമായി നോട്ടുകള്‍ പിന്‍വലിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട് .

til frivilligt rekrutterede motorneuroner opretholdt på samme tid som fasciculationspotentialerne. cialis 20 mg Forkert, selvom methylphenidat kun blev fundet at være sikkert og mindeværdigt hos spædbørn over seks år, bruges det også kun til børn.


Be the first to comment

Leave a Reply

Your email address will not be published.