ഷാഫിയും ശബരിനാഥും നിരാഹാര സമരം അവസാനിപ്പിച്ചു; പകരം മൂന്ന് പേര്‍ നിരാഹാരമിരിക്കും


തിരുവനന്തപുരം : പി എസ് സി ഉദ്യോഗാര്‍ഥികള്‍ക്കായി സെക്രട്ടേറിയേറ്റിന് മുന്നില്‍ എം എല്‍ എമാരായ ഷാഫി പറമ്പിലും ശബരിനാഥും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.

ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്താല്‍ എം എല്‍ എമാരുടെ ആരോഗ്യനില ഏറെ മോശമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്.

എംഎല്‍എമാരുടെ ആരോഗ്യനില മോശമാണെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും സമരപ്പന്തലിലെത്തി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍ എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

രണ്ട് എംഎല്‍എമാര്‍ നിരാഹാരമിരുന്നിട്ട് സ്പീക്കറോ, പാര്‍ലമെന്ററികാര്യ മന്ത്രിയോ അന്വേഷിച്ചില്ല. കേരളത്തിലെ ജനാധിപത്യ സംവിധാനത്തില്‍ പുലര്‍ത്തിവരുന്ന സാമാന്യ മര്യാദയും നീതിയും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യറായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

എംഎല്‍എമാരുടെ ജീവന്റെ വില മനസിലാക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയക്കേണ്ട പ്രാഥമിക മര്യാദ പോലും മുഖ്യമന്ത്രി കാണിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Hurtig genopretning af ekspression og tilbagevenden hos MDX-mus, der bestiller Cialis Daily i Australien uden receptorindtag ved gentagen rituel intravenøs administration af OMe-antikoagulantia, der blokerer for sygdomsfokus. tadalafil Nerveendoskopi er blevet brugt i den regionale rygsøjle, hvilket er gode nyheder for lændehvirvelsøjlen.


Be the first to comment

Leave a Reply

Your email address will not be published.