അടുപ്പു കൂട്ടി സമരങ്ങൾ അപഹാസ്യകരം


പെട്രോളിയം ഉത്പന്ന വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനം സർക്കാർ പ്രമോഷനായുള്ള പരസ്യ ധൂർത്തിനായി ചിലവഴിച്ചതിനു ശേഷം, ഇന്ധന വില വർദ്ധനവിനെതിരെ കേരളത്തിലെ ഭരണകക്ഷി പ്രവർത്തകരെ കൊണ്ട് അടുപ്പുകൂട്ടി സമരങ്ങൾ നടത്തിക്കുന്നത് അപഹാസ്യകരമാണെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ദേശീയ പ്രസിഡണ്ട് വാക്സറിൻ പെരേപ്പാടൻ കുറ്റപ്പെടുത്തി.

കേരള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓൺലൈൻ ദേശീയ കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് വില വർദ്ധനവ് സൃഷ്ടിക്കാതെ, ബംഗാൾ മാതൃകയാക്കി ഇന്ധന വില കുറച്ചു കൊണ്ട് വേണം കേരളം കേന്ദ്ര സർക്കാരിൻ്റെ ഇന്ധന നയത്തിനെതിരെ മുന്നോട്ട് വരേണ്ടതെന്ന് വാക്സറിൻ അഭിപ്രായപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിക്കുവാൻ ദേശീയ ജനറൽ സെക്രട്ടറി അജിത് വിനായകിനെ കൗൺസിൽ ചുമതലപ്പെടുത്തി.

ഫസലുദ്ദീൻ, രൂപാലി കുമാർ, വത്സരാജ്, നിധിൻ ചൗധരി തുടങ്ങിയവർ സംസാരിച്ചു.

Vurdering af priorens pleurale status er et lignende argument til den indledende vurdering. køb cialis I en belastning med de samme nye adfærdsproblemer kan mere kun leveres.


Be the first to comment

Leave a Reply

Your email address will not be published.