പുതിയ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവും: ഗ്രാമികയിൽ ചർച്ചാവേദി വീണ്ടും സജീവമായി


പുതിയ കാർഷിക നിയമങ്ങളെ കുറിച്ചുള്ള ചർച്ചയോടെ കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവച്ചിരുന്ന ഗ്രാമിക വായനാമൂലയുടെ പ്രതിമാസ ചർച്ചാവേദിക്ക് വീണ്ടും തുടക്കമായി.

കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങളെ ന്യായികരിച്ചുകൊണ്ട് ബി ജെ പി ചാലക്കുടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ സജി കുറുപ്പും, കർഷക പ്രക്ഷോഭത്തെ അനുകൂലിച്ചു കൊണ്ട് എൻ എ പി എം സംസ്ഥാന കോ ഓർഡിനേറ്റർ പ്രൊഫ കുസുമം ജോസഫും വിഷയാവതരണം നടത്തി.

ഗ്രാമിക സെക്രട്ടറി പി കെ കിട്ടൻ അധ്യക്ഷത വഹിച്ചു.

കെ വി അനിൽ കുമാർ, സി മുകുന്ദൻ, പി പി സുബ്രഹ്മണ്യൻ, പി ടി വിത്സൻ, കെ എം ശിവദാസൻ, കെ എഫ് റോയ്, കെ എസ് പ്രതാപൻ, ബാബു പി തോമസ്, സൂനജ് കുമാർ, കെ സി ജയൻ, ജിജോ പഴയാറ്റിൽ എന്നിവർ സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചു.

എൻ പി ഷിൻ്റൊ സ്വാഗതവും, കെ എസ് അശോകൻ നന്ദിയും പറഞ്ഞു.