ഇന്ധന പാചക വാതക വില വർധനവിൽ പ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇരിങ്ങാലക്കുട രൂപതാ കെ സി വൈ എം


കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന – പാചക വാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ , പ്രതികൂല സാഹചര്യത്തിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാർമ്മിക യുവജന പ്രസ്ഥാനമായ കെ സി വൈ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.

ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ നിന്നും ബൈക്ക് തള്ളിയും, ഗ്യാസ് സിലിണ്ടർ വഹിച്ചും, മഞ്ച ചുമന്നും ഒട്ടേറെ യുവജനങ്ങൾ റാലിയിൽ പങ്കെടുത്തു.

ചടങ്ങിൽ ചെയർമാൻ ജെറാൾഡ് ജേക്കബ് അധ്യക്ഷത വഹിച്ചു.

കെ സി വൈ എം മുൻ ചെയർമാനും നിലവിലെ പാസ്റ്റർ കൗൺസിൽ സെക്രട്ടറിയുമായ ടെൽസൺ കോട്ടോളി പരിപാടി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി എമിൽ ഡേവിസ് സ്വാഗതം പറഞ്ഞു.

രൂപതാ ഡയറക്ടർ ഫാദർ മെഫിൻ തെക്കേക്കര ആമുഖ പ്രഭാഷണം നടത്തി.

പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് കെ സി വൈ എം മുൻ സംസ്ഥാന ഉപാധ്യക്ഷൻ ജെയ്സൺ ചക്കേടത്ത് സംസാരിച്ചു.

അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ടിനോ മേച്ചേരി, വൈസ് ചെയർപേഴ്സൺ അലീന ജോബി, ജോയിന്റ് സെക്രട്ടറി പ്രിൻസി ഫ്രാൻസിസ്, ട്രഷറർ റിജോ ജോയ്, ആനിമേറ്റർ സിസ്റ്റർ പുഷ്പ, ലേ ആനിമേറ്റർ ലാജോ ഓസ്റ്റിൻ, വനിതാ വിങ്ങ് കൺവീനർ ഡിംബിൾ ജോയ്, ലിബിൻ മുരിങ്ങലത്ത് ഡേവിഡ് ബെൻഷർ, മേഖലാ ഡയറക്ടർമാർ എന്നിവർ നേതൃത്വം നൽകി.