
നാഷണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച കാറളം കറുത്തേടത്ത് ജയന്റെ മകൻ ഋഷികേശിനെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് കാറളം ശാസ്ത്ര പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.
ചെറുപ്പം മുതലുള്ള ആഗ്രഹവും അഭിലാഷവുമാണ് ഒരു പൈലറ്റ് ആവുക എന്നത്.
എന്റെ ആഗ്രഹത്തിന് പ്രോത്സാഹനം നൽകിയ എന്റെ മാതാപിതാക്കളോടും ഗുരുക്കൻമാരോടും ഞാനേറെ കടപ്പെട്ടിരിക്കുന്നുവെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഋഷികേശ് പറഞ്ഞു.
എം എ ഉല്ലാസ്, എ ടി നിരൂപ്, ജെയ്മോൻ സണ്ണി, എ ആർ അവിൻ രാജ്, വി ആർ അഭിഷേക്, വി വിജയൻ, ടി എ രാമഗോപാലൻ, അശോകൻ പൊയ്യാറ എന്നിവരും സംസാരിച്ചു.
ഋഷികേശിന്റെ പിതാവ് ജയൻ, അമ്മ നിഷ ജയൻ, മുത്തശ്ശി ശാന്ത ടീച്ചർ എന്നിവർ പരിഷത്തിന്റെ മാതൃകാപരമായ പ്രവർത്തനത്തിന് നന്ദിയും സ്നേഹവും അറിയിച്ചു.