പടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി


കാക്കാതുരുത്തി ഫാം തോട്ടിൽ നിന്ന് കാണാതായ ചീപ്പുകൾ കണ്ടെത്തുക, കുറ്റം ചെയ്തവരെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരുക, വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്നവർക്ക് അധികൃതർ ഉടൻ സഹായം എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിയൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

പ്രസിഡണ്ട് ബിജു ചാണാശ്ശേരി, വൈസ് പ്രസിഡണ്ട് ഹരിദാസ്, ബുത്ത് പ്രസിഡണ്ട്മാർ സത്യൻ, ശ്രീനാഥ്‌, ബ്ലോക്ക്‌ സെക്രട്ടറി ശ്രീജിത്ത്,കമ്മിറ്റി അംഗങ്ങൾ ലാലു, ബിജു കുറ്റികാടൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.