​വാട്ട്‌സാപ്പിന്റെ സ്വകാര്യതാ നയങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങുന്നു; പുതുക്കിയ സ്വകാര്യതാ നയം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും


വാട്ട്‌സാപ്പിന്റെ സ്വകാര്യതാ നയങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങുന്നു. പുതുക്കിയ സ്വകാര്യതാ നയം മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. മെയ് 15 നകം പുതിയ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം.

പുതിയ സ്വകാര്യതാ നിബന്ധനകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന വാട്ട്‌സാപ്പ് ഉപയോക്താക്കൾക്ക് 120 ദിവസത്തേക്ക് കൂടി അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും. എന്നാൽ, ഈ സമയത്ത്, വാട്ട്സാപ്പിന്റെ പ്രവർത്തനം പരിമിതമായാവും ഉപഭോക്താവിന് ലഭ്യമാവുക.

മെയ് 15 ന് ശേഷമുള്ള ഈ 120 ദിവസ കാലാവധിക്കുള്ളിലും നിബന്ധനകൾ അംഗീകരിക്കാത്ത അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള നടപടികൾ വാട്ട്‌സാപ്പ് സ്വീകരിക്കും. വാട്ട്‌സാപ്പ് ആ ഉപയോക്തൃ അക്കൗണ്ട് ഇല്ലാതാക്കും. ഈ അക്കൗണ്ടുകൾക്ക് അവരുടെ എല്ലാ വാട്ട്‌സാപ്പ് ചാറ്റുകളും ഗ്രൂപ്പുകളും നഷ്‌ടപ്പെടും.

അതിനുശേഷം അതേ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിച്ച് ആദ്യം മുതൽ എല്ലാം ആരംഭിക്കേണ്ടിവരും.

പക്ഷേ അപ്പോഴും ആദ്യം പുതിയ സ്വകാര്യതാ നിബന്ധനകൾ അംഗീകരിക്കേണ്ടി വരും.
സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനുള്ള വാട്ട്‌സാപ്പ് തുടരുന്നുണ്ട്.

പുതിയ സ്വകാര്യതാ നയം വെളിപ്പെടുത്തിയതിന് ശേഷം വാട്ട്‌സാപ്പിന് വലിയ തിരിച്ചടി ലഭിച്ചിരുന്നു. അതിനാൽ പുതിയ സ്വകാര്യതാ നയം യഥാർത്ഥത്തിൽ എന്താണ് മാറുന്നതെന്ന് വിശദീകരിക്കാൻ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.