
റാന്നി : വാഹനം യഥാസമയം നന്നാക്കി നല്കാഞ്ഞതുമൂലം വ്യാപാരത്തില്‍ നഷ്ടമുണ്ടായതിന് വര്‍ക്ഷോപ് മാനേജർ 2.12ലക്ഷം നഷ്ടപരിഹാരം നല്കാന് വിധി.
എറണാകുളം തായിക്കാട്ടുകര പോത്തന്‍സ് ഓട്ടോ വര്‍ക്ക് ഷോപ്പ് മാനേജര്‍ക്കെതിരെ പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറമാണ് വിധി പ്രഖ്യാപിച്ചത്.
വെച്ചൂച്ചിറ കൊല്ലമുള കരിപ്ലാമറ്റത്തില്‍ മിനി ജോസഫ് നല്കിയ പരാതിയിലാണ് വിധി. പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള മരിയ ഫിഷ് മാർട്ടില്‍ ഉപയോഗിച്ചിരുന്ന മഹീന്ദ്ര കമ്പനിയുടെ ബൊലീറോ വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം.
മഹീന്ദ്ര കമ്പനി നിർദേശിച്ച വർക്ഷോപ്പിൽ വാഹനം നന്നാക്കാൻ ഏൽപിച്ചു. രണ്ടാഴ്ചക്കകം വാഹനം നന്നാക്കി നൽകാമെന്ന് വർക്ഷോപ് അധികൃതർ ഉറപ്പുനൽകിയിരുന്നു.ഹർജി കക്ഷിയും കുടുംബവും നീണ്ടകരയിൽനിന്ന് ദിവസവും മീൻകൊണ്ടുവന്ന് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.