തൃശ്ശൂര്‍ ജില്ലയില്‍ 361 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു : 450 പേര്‍ രോഗമുക്തരായി


 

തൃശ്ശൂര്‍ ജില്ലയില്‍ ഞായാറാഴ്ച്ച (21/02/2021) 361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 450 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയി കഴിയുന്നവരുടെ എണ്ണം 4052 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96,477 ആണ്. 91,769 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ഞായാറാഴ്ച്ച സമ്പര്‍ക്കം വഴി 355 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 33 പുരുഷന്‍മാരും 24 സ്ത്രീകളും പത്ത് വയസ്സിനു താഴെ 05 ആണ്‍കുട്ടികളും 04 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജില്‍ – 206
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റ്റുകളില്‍ – 435
സര്‍ക്കാര്‍ ആശുപത്രികളില്‍ – 106
സ്വകാര്യ ആശുപത്രികളില്‍ – 108

കൂടാതെ 2836 പേര്‍ വീടുകളിലും ചികിത്സയി കഴിയുന്നുണ്ട്.

504 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതിൽ 133 പേര്‍ ആശുപത്രിയിലും 371 പേര്‍ വീടുകളിലുമാണ്. 6332 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4375 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 1795 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 162 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 9,43,084 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

345 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,41,224 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 13 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.