നിയമസഭാ തിരഞ്ഞെടുപ്പ് : ക്രൈസ്റ്റ് കോളേജിലേയും, സെന്റ് ജോസഫ്‌സ് കോളേജിലേയും സ്‌ട്രോങ് റൂമുകള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു


 

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് മുറികള്‍ സന്ദര്‍ശിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും പുതുക്കാട് മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമായ ഇരിങ്ങാലക്കുട നടവരമ്പിലുള്ള സെന്റ് ജോസഫ്‌സ് കോളേജിലും ചാലക്കുടി മണ്ഡലത്തിന്റെ സ്‌ട്രോങ് റൂമായ ചാലക്കുടി കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും അദ്ദേഹം പരിശോധന നടത്തി.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 181 പോളിംഗ് ബൂത്തുകളും പുതുക്കാട് മണ്ഡലത്തില്‍ 189 പോളിംഗ് ബൂത്തുകളുമാണ് ഉള്ളത്.238 ബൂത്തുകളാണ് ചാലക്കുടി മണ്ഡലത്തില്‍ വരുന്നത്.

ചാലക്കുടി കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എല്‍ പി വിഭാഗത്തിലെ അഞ്ചു ക്ലാസ്സ് റൂമുകളാണ് സ്‌ട്രോങ്ങ് റൂമായി സജ്ജീകരിക്കുന്നത്. പ്രത്യേക സ്‌പെയര്‍ റൂമും ഒരുക്കും.

രണ്ടിടങ്ങളില്‍ നടന്ന സന്ദര്‍ശനത്തില്‍ ചാലക്കുടി തഹസില്‍ദാര്‍ ആര്‍ സുജയ, തഹസില്‍ദാര്‍ ( എല്‍ ആര്‍ ) ഐ എ സുരേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ് കെ സാം, കിഴക്കേ ചാലക്കുടി വില്ലേജ് ഓഫീസര്‍ സി എ ഷൈജു, കര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദാര്‍ ജോസ് താണിക്കല്‍ മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ (ഇലക്ഷന്‍) ബിജു ജോസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.