ഇരിങ്ങാലക്കുട നഗരസഭയുടെ 2021 – 22 വർഷത്തെ ബജറ്റ് ഭേദഗതികളോടെ അംഗീകരിച്ചു


ഇരിങ്ങാലക്കുട നഗരസഭയുടെ 2021 – 22 വർഷത്തെ ബജറ്റ് ഭേദഗതികളോടെ അംഗീകരിച്ചു.

നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രമേ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളൂ എന്ന് ചർച്ചക്ക് തുടക്കമിട്ട ചെയർപേഴ്സൺ സോണിയാ ഗിരി വ്യക്തമാക്കി.

എന്നാൽ ഇത് യാഥാർത്ഥ്യ ബോധത്തോടെയുള്ള ഒരു ബജറ്റല്ല എന്നായിരുന്നു എൽ ഡി എഫ് നേതാവ് അഡ്വ കെ ആർ വിജയ പറഞ്ഞത്.

ധനകാര്യ സ്ഥിരം സമിതി അംഗങ്ങൾ പോലും കാണാത്ത ബജറ്റാണിതെന്ന് ബി ജെ പി നേതാവ് സന്തോഷ് ബോബൻ കുറ്റപ്പെടുത്തി.

ചർച്ചക്കൊടുവിൽ എൽ ഡി എഫ് അംഗങ്ങളുടെ ഭേദഗതികളോടെയും, ബി ജെ പി അംഗങ്ങളുടെ വിയോജിപ്പോടെയും ബജറ്റ് നഗരസഭാ കൗൺസിൽ അംഗീകരിച്ചു.