ഒരു താരം, ഒരു ദേശം… സുവർണ്ണപുരുഷൻ

ഒരു താരം, ഒരു ദേശം… Suvarna Purushan

ഇത് ശരിക്കും ഇരിങ്ങാലക്കുടക്കാരുടെ പടം എന്നു വേണമെങ്കിൽ പറയാം. ക്യാമറക്ക് മുന്നിലും, പിന്നിലും കൂടുതലും നമ്മുടെ നാട്ടുകാർ. പടിയൂർ സ്വദേശി സുനിൽ പൂവേലി ആണ് സംവിധായകൻ. കഥയും തിരക്കഥയും സംവിധായകന്റെ തന്നെയാണ്. ജീസ് ലാസർ & ലിറ്റി ജോർജ് ആണ് നിർമാതാക്കൾ. ഷിന്റോ ഇരിങ്ങാലക്കുട ആണ് പ്രൊഡക്ഷൻ കണ്ട്രോളർ. ഇരിങ്ങാലക്കുടക്കാരൻ വിഷ്ണു വേണുഗോപാൽ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദേജാവു ബാൻഡ് സംഗീതം നിർവഹിച്ചിരിക്കുന്ന ഒരു പാട്ട് ഈ സിനിമയുടെ ഒരു ആകർഷണം ആയിരിക്കും.

ഇന്നസെന്റ്, മനു, രാജേഷ് തംബുരു, യഹിയ കാദർ, സതീശ് മേനോൻ, 30+ പുതുമുഖങ്ങൾ അടക്കം ഇരിങ്ങൾക്കുടക്കാരുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സിനിമയിൽ. മുഴുവൻ ആയും ഇരിങ്ങാലക്കുടയിൽ മാത്രം ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്‌ സുവർണ്ണപുരുഷന്.

മാർച്ച് അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം, ഒരു പാട് ഇരിങ്ങാലക്കുടക്കാർക്ക് അവരുടെ കരിയറിലെ നാഴികകല്ല് ആവും എന്ന കാര്യത്തിൽ സംശയമില്ല…