മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ബി ജെ പി ജനുവരി 28ന് പന്തംകൊളുത്തി സത്യാഗ്രഹം നടത്തും


കേരള മുഖ്യമന്തി പിണറായി വിജയൻ്റെ ജനങ്ങളെ കബളിപ്പിക്കുന്ന വ്യാജ പ്രഖ്യാപനങ്ങൾക്കെതിരെ ജനുവരി 28ന് രാവിലെ 10.30ന് ബി ജെ പി കൗൺസിലർമാർ ഇരിങ്ങാലക്കുട നഗരസഭക്ക് മുമ്പിൽ പന്തം കൊളുത്തി പ്രതിഷേധ സത്യാഗ്രഹം നടത്തും.

ഈ സമയത്താണ് കേരള മുഖ്യമന്തി ലൈഫ് സമ്പൂർണ ഭവന പദ്ധതിയുടെ ഭാഗമായി ലൈഫ് മിഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ഓൺലൈനായി നിർവ്വഹിക്കുന്നത്.

ഗുണഭോക്താക്കളുടെ കുടുംബ സംഗമവും ഇതോടൊപ്പമുണ്ട്.

ഇരിങ്ങാലക്കുട അടക്കം കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ ചടങ്ങുണ്ട്.

ഇരിങ്ങാലക്കുട നഗരസഭയിൽ കേരള സർക്കാരിൻ്റെ ഭവന പദ്ധതിയായ ലൈഫ് വഴി ഒരു വീടു പോലും നൽകിയിട്ടില്ല.

ഇവിടെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നൽകിയ വീടുകളെല്ലാം തന്നെ കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജന (പി എം എ വൈ) പ്രകാരമാണ്.

ഈ പദ്ധതി പ്രകാരം ഇരിങ്ങാലക്കുടയിൽ 662 വീടുകൾ ഇതിനകം നൽകി കഴിഞ്ഞു.

ഓരോ വീടിനും നൽകിയ നാലു ലക്ഷം രൂപയിൽ രണ്ട് ലക്ഷം നഗരസഭയും ഒന്നര ലക്ഷം കേന്ദ്ര സർക്കാരും അമ്പതിനായിരം രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്.

ഈ പദ്ധതിയിൽ പെടുത്തി കേന്ദ്ര സർക്കാർ ഇന്ത്യയിലെമ്പാടുമായി രണ്ട് കോടിയിലധികം വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്.

ഇരിങ്ങാലക്കുട നഗരസഭയിൽ കേന്ദ്ര പദ്ധതിയിൽ പെടുത്തി നൽകിയ 662 വീടുകളും കേരള മുഖ്യമന്ത്രിയുടെ പദ്ധതിയായ ലൈഫിൽ പെടുത്തിക്കൊണ്ടാണ് ഈ ഉദ്ഘാടനം.

കേരളത്തിലെ മുഴുവൻ നഗരസഭകളിലേയും, കോർപ്പറേഷനുകളിലേയും അവസ്ഥ ഇത് തന്നെയാണ്.

എത്ര പണം വേണമെങ്കിലും ഇതിൻ്റെ പരസ്യത്തിനായും, മുന്നൊരുക്കങ്ങൾക്കായും ചിലവഴിക്കുവാൻ യഥേഷ്ടാനുമതി നൽകിക്കൊണ്ടുള്ള അസാധാരണ ഉത്തരവാണ് കേരള സർക്കാർ ഇറക്കിയിട്ടുള്ളത്.

പോസ്റ്ററുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ ആവശ്യം പോലെ അച്ചടിക്കുവാൻ പ്രത്യേക നിർദ്ദേശം തന്നെ ഉത്തരവിലുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചിലവിൽ കേന്ദ്ര പദ്ധതി അടിച്ചു മാറ്റി സ്വന്തമാക്കാനുള്ള പിണറായി വിജയൻ്റെ ലജാകരമായ പദ്ധതി തുറന്നു കാട്ടുവാനാണ് ഈ പ്രതിഷേധ സമരം നടത്തുന്നതെന്ന് ബി ജെ പി പാർലിമെൻ്ററി പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

പ്രതിഷേധ സമരം പന്തം കൊളുത്തി ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്യും.

നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുഖ്യ പ്രഭാഷണം നടത്തും.

പാർലിമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.

Le propecia durée il ne viagra belgique ordonnance cialis pharmacie en du levitra. Véritable viagra en france nos yeux au plus droit de la tête. cialispascherfr24 Question de principe.


Be the first to comment

Leave a Reply

Your email address will not be published.