424 പവൻ സ്വർണ്ണവും, 2 കോടി 97 ലക്ഷം രൂപയും ഭാര്യക്ക് കൊടുക്കണം ; കൂടാതെ ചെലവിന് മാസം തോറും 70,000 രൂപയും : കുടുംബക്കോടതി ഉത്തരവ്


 

424 പവൻ സ്വർണ്ണാഭരണങ്ങളും, 2,97,85,000 രൂപയും, പ്രതിമാസം ചെലവിന് 70,000 രൂപയും ഭാര്യക്ക് കൊടുക്കാൻ ഭർത്താവിനോടും, ഭർത്താവിൻ്റെ വീട്ടുകാരോടും ഉത്തരവിട്ടു കൊണ്ട് ഇരിങ്ങാലക്കുട കുടുംബക്കോടതിയുടെ വിധി.

ഇരിങ്ങാലക്കുട കണ്ഠേശ്വരത്തു താമസിക്കുന്ന കാക്കര ജനാർദ്ദനൻ നായരുടെ മകൾ ശ്രുതി നൽകിയ പരാതിയിലാണ് ജഡ്ജി എസ് എസ്
സീന ഉത്തരവിട്ടിരിക്കുന്നത്.

2012 മേയ് മാസം 11നായിരുന്നു ശ്രുതിയുടെ വിവാഹം. വരൻ കോഴിക്കോട് കോട്ടുളി മേപ്പറമ്പത്ത് ഡോ ശ്രീതു ഗോപി. വിവാഹ തീരുമാന ശേഷം വരന് എം ഡി ക്ക് പഠിക്കാനും, വിവാഹ ചിലവിലേക്കും, വീട് നിർമ്മിക്കാനും, വാഹനം വാങ്ങുന്നതിനും ഒക്കെയായി കൈപ്പറ്റിയ തുകയാണ് 2,97,85,000 രൂപ.

2014ൽ ഇവർക്കൊരു മകനും ജനിച്ചു.

വിവാഹത്തിനു ശേഷം ഭർത്തൃ വീട്ടുകാരിൽ നിന്ന് കനത്ത മാനസിക പീഠനമുണ്ടായി എന്നു ചൂണ്ടിക്കാണിച്ചാണ് ശ്രുതി കുടുംബക്കോടതിയെ സമീപിച്ചത്.

ഹർജിക്കാരിക്കു വേണ്ടി അഡ്വ ബെന്നി എം കാളൻ, അഡ്വ എ സി മോഹനകൃഷ്ണൻ, അഡ്വ കെ എം ഷുക്കൂർ എന്നിവർ ഹാജരായി.