കാറളം ഗ്രാമപഞ്ചായത്ത് മെമ്പർമാർക്കുള്ള കിലയുടെ പരിശീലനം പഞ്ചായത്ത് ഹാളിൽ തുടങ്ങി


കാറളം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ മെമ്പർമാർക്കുള്ള കിലയുടെ പരിശീലനം കാറളം ഗ്രാമപഞ്ചായത്ത് ഹാളിൽ തുടങ്ങി.

ജനുവരി പതിനാലു മുതൽ പതിനാറ് വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ഓൺലൈൻ ക്ലാസ്സിന് കിലയുടെ റിസോർസ് പേർസൻ റഷീദ് കാറളം നേതൃത്വം നൽകി.

ടെക്നീഷൻ വി എസ് ജിബിൻ, ബിന്ദു സാജു,മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.