നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ജനുവരി 16 ന്


ഇരിങ്ങാലക്കുട : കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ല സമ്മേളനം ജനുവരി 16 (ശനിയാഴ്ച) രാവിലെ 10 ന് പനങ്ങാട് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

സമ്മേളനം ഇ ടി ടൈസൺ എം എൽ എ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ജില്ല പ്രസിഡണ്ട് സജിൻ ആർ കൃഷ്ണൻ അധ്യക്ഷത വഹിക്കുകയും സംസ്ഥാന ജനറൽ സെകട്ടറി എൻ വി മധു മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും .

യാത്രയയപ്പ്, ആദരണം, അവാർഡ് വിതരണം, തെരത്തെടുപ്പ് എന്നിവയും ഉണ്ടായിരിക്കുമെന്ന് ജില്ല സെക്രട്ടറി പി എ ബിജു അറിയിച്ചു.