
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ടായി വിജയന് ചിറ്റേത്തിനെ ഐക്യകണേ്ഠനെ തെരഞ്ഞടുത്തു.
പ്രസിഡണ്ടായിരുന്ന കാളത്ത് രാജഗോപാലിന്റെ നിര്യാണത്തെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടായിരുന്ന വിജയന് ചിറ്റേത്തിനെ പ്രസിഡണ്ടായി തെരഞ്ഞടുത്തത്.
വൈസ് പ്രസിഡണ്ടായി ക്യഷ്ണന് നമ്പൂതിരിയെ തെരഞ്ഞടുത്തു.
ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്ഷന് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.കെ.ചന്ദ്രന്, തങ്കപ്പന് പാറയില്‍, മുകുന്ദന്, ശ്രീകുമാര്‍,ഇന്ദിര ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.