നഗരസഭ കൗൺസിലർമാർക്കുള്ള പരിശീലനം തുടങ്ങി


ഇരിങ്ങാലക്കുട : പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള കിലയുടെ നാലു ദിവസത്തെ ഓൺലൈൻ പരിശീലനം ആരംഭിച്ചു.

ഗ്രാമ പഞ്ചായത്തുകൾക്ക് രാവിലേയും നഗരസഭകൾക്ക് ഉച്ചതിരിഞ്ഞുമാണ് പരിശീലനം.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർമാർക്കുള്ള പരിശീലനം മുനിസിപ്പൽ കൗൺസിൽ ഹാളിൽ ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് ആരംഭിച്ചു.

കില ഡയറക്ടർ ഡോ ജോയ് ഇളമൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു.

നഗരകാര്യ ഡയറക്ടർ രേണു ഐ എ എസ് ആശംസകൾ നേർന്നു.

പരിശീലനത്തിന്റെ ബ്ലോക്ക്‌ കോർഡിനേറ്റർ വി ഭാസുരാംഗൻ, ഹരി ഇരിങ്ങാലക്കുട, പി ആർ സ്റ്റാൻലി ( ഹെൽത്ത്‌ സൂപ്പർവൈസർ ) എന്നിവർ ആർ പി മാരുമാണ്.