സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് നവംബർ മാസം വാങ്ങാത്തവർക്ക് വീണ്ടും അവസരം


തിരുവനന്തപുരം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റ് നവംബർ മാസം വാങ്ങാത്തവർക്ക് വീണ്ടും അവസരം.

നേരത്തെ അറിയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി, നവംബറിലെ കിറ്റ് വിതരണം ജനുവരി 16 (ശനിയാഴ്ച) വരെ നീട്ടിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

ഡിസംബർ മാസത്തെ കിറ്റ് വിതരണം നേരത്തെ തന്നെ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. അതേസമയം, കിറ്റ് വിതരണം അടുത്ത 4 മാസംകൂടി തുടരുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.