ഇന്ത്യൻ ധനകാര്യ മന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ ഇന്റെലിജൻസ് യൂണിറ്റ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട ഹൈ റിസ്ക് എൻ.ബി.എഫ്.സി കമ്പനികളുടെ പട്ടികയിൽ ഐ.സി.എൽ ഫിൻകോർപ്പും

ഇരിങ്ങാലക്കുട : ഐ.സി.എൽ ഫിൻകോർപ്പ് നിക്ഷേപ തട്ടിപ്പ് ആരോപണങ്ങളെ സംബന്ധിച്ച് ഇരിങ്ങാലക്കുട ടൈംസ് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടു വരുന്നു.

പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം എൻ.ബി.എഫ്.സി സ്ഥാപനങ്ങളിൽ 10 ലക്ഷത്തിനു മുകളിൽ നടക്കുന്ന ഇടപാടുകൾ ഓഡിറ്റിങ്ങ് നടത്തി രേഖകൾ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഫിനാൻഷ്യൽ ഇന്റെലിജൻസ് യൂണിറ്റിനെ വിവരമറിയിക്കണമെന്നാണ് നിയമം.

ഇപ്രകാരം പണമിടപാടുകളെ കുറിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടില്ലാത്ത കമ്പനികളെയാണ് ഹൈ റിസ്ക് എൻ.ബി.എഫ്.സി കമ്പനി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന 9491 കമ്പനികളിൽ കേരളത്തിലെ ചുരുക്കം കമ്പനികളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.ഇതിൽ പല കമ്പനികളും ഇപ്പോൾ പ്രവർത്തനരഹിതമാണ്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ ഗവൺമെന്റ് നിയമങ്ങൾ പാലിക്കാത്ത ഇത്തരത്തിലുള്ള കമ്പനികളുമായുള്ള പണമിടപാടുകൾ പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പിനു വേണ്ടിയാണ് ധനകാര്യ മന്ത്രാലയം ഈ ലിസ്റ്റ് പുറത്തുവിട്ടത്.

സർക്കാർ  31/01/2018 ൽ പുറത്തു വിട്ട ഹൈ റിസ്ക് എൻ.ബി.എഫ്.സി കമ്പനികളുടെ ലിസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

Company No.3322

http://fiuindia.gov.in/pdfs/quicklinks/High%20Risk%20NBFCs%20as%20on%2031.01.2018.pdf