ഹൃദയ മെഡിക്കൽസിന്റെ ഉൽഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു


 

സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയതായി നിർമ്മിച്ച ഷോപ്പിങ്ങ് കോംപ്ലക്സിലെ ഒരു മുറി ഹൃദയ പാലിയേറ്റിവ് കെയറിന് സൗജന്യമായി നൽകി പാലിയേറ്റിവ് കെയറിലെ ആയിരത്തി അഞ്ഞൂറോളം രോഗികൾക്ക് മരുന്നു നൽകുന്ന ഹൃദയ മെഡിക്കൽസിന്റെ ഉൽഘാടനം ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു.

കത്തിഡ്രൽ വികാരി റവ ഡോ ആൻ്റു ആലപ്പാടൻ, ട്രസ്റ്റിമാരായ ജോസ്‌ കൊറിയൻ,വർഗ്ഗീസ് തൊമ്മാന, അഗസ്റ്റിൻ കോളേങ്ങാടൻ, ജിയോ പോൾ തട്ടിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു.