സംസ്ഥാനത്ത് സിനിമാ പ്രദർശനം നാളെ മുതൽ ആരംഭിക്കും


സംസ്ഥാനത്ത് സിനിമാ പ്രദർശനം നാളെ മുതൽ ആരംഭിക്കും. വിജയ് ചിത്രം മാസ്റ്റർ തന്നെയാകും തിയേറ്ററിൽ ആദ്യമെത്തുന്ന സിനിമ.എല്ലാ തർക്ക വിഷയങ്ങളു൦ അവസാനിച്ചു.

മറ്റ് മലയാള സിനിമകൾ മുൻഗണന അടിസ്ഥാനത്തിൽ റിലീസ് ചെയ്യുമെന്ന് ഫിലിംചേബർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനൊന്ന് സിനിമകളാണ് പ്രദർശനത്തിന് തയ്യാറായിരിക്കുന്നത്.

സിനിമയുടെ മുതൽമുടക്ക് അനുസരിച്ച് റിലീസ് ചെയ്യേണ്ട തിയേറ്ററുകളുടെ എണ്ണം തീരുമാനിക്കു൦. മുഖ്യമന്ത്രി സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രതിസന്ധിക്ക് പരിഹാരമായത്.

മുഖ്യമന്ത്രിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ഹംസ, ഫിലിം ചേംബര്‍ പ്രസിഡന്റ് വിജയ കുമാര്‍, ഫിയോക്ക് ജനറല്‍ സെക്രട്ടറി ബോബി എന്നിവര്‍ നടത്തിയ കൂടികാഴ്ച്ച നടത്തിയിരുന്നു.

പിന്നാലെ തിയേറ്റര്‍ ഉടമകളുടെയും നിര്‍മ്മാതാക്കളുടെയും ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിക്കുകയും പ്രതിസന്ധിയിൽ ആയിരുന്ന സിനിമാ വ്യവസായത്തെ കരകയറ്റാൻ ഉതകുന്ന രീതിയിലുള്ള ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്.