തുമ്പൂർ അയ്യപ്പൻകാവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള കൂടുകൾ സ്ഥാപിച്ചു


തുമ്പൂർ : അയ്യപ്പൻക്കാവ് ക്ഷേത്രോത്സവതോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള കൂടുകൾ സ്ഥാപിച്ചു.

പൗരാവലി എന്ന സംഘടനയുടെ പ്രസിഡന്റ്‌ ബൈജു സോമസുന്ദരം അയ്യപ്പൻകാവ് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്‌ സേതുമാധവന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിനാണ് ആൾ തിരക്കേറുന്ന പൊതുഇടങ്ങളിൽ ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുന്നതെന്ന് പൗരാവലി പ്രവർത്തകർ പറയുന്നു.

മാലിന്യ മുക്തമായ ഗ്രാമത്തിനായുള്ള വിവിധ പരിപാടികളും ആസൂത്രിതമായ പദ്ധതികളും രൂപപ്പെടുത്തുന്നതിനായി സമൂഹ മനസ്സ് തയ്യാറായിട്ടുണ്ടെന്നാണ് പൗരാവലി അനുഭവങ്ങളിൽ നിന്ന് വിലയിരുത്തുന്നത്.