ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇരിങ്ങാലക്കുട പോലീസ് വലിയ അങ്ങാടി യൂണിറ്റിനെതിരെയും, പള്ളി കമ്മറ്റിക്കെതിരെയും കേസ്സുകൾ രജിസ്റ്റർ ചെയ്തു


 

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇരിങ്ങാലക്കുട പോലീസ് രണ്ട് കേസ്സുകൾ രജിസ്റ്റർ ചെയ്തു.

കൊറോണ വൈറസ്സിന്റെ വ്യാപനം തടയുന്നതിനായി കേരള സർക്കാർ സംസ്ഥാനത്തിനകത്ത് സമയ ബന്ധിതമായി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ലംഘിച്ചുകൊണ്ട്‌ പകർച്ചവ്യാധി വ്യാപിപ്പിക്കാൻ ഇടയാകുന്ന വിധത്തിലും പകർച്ച വ്യാധിക്കാരെ മാറ്റി നിർത്താനുള്ള ചട്ടങ്ങൾ പാലിക്കാതെയും തങ്ങളുടെ പ്രവർത്തി മൂലം പൊതു സുരക്ഷക്ക് ഭംഗം വരും എന്ന് അറിഞ്ഞുകൊണ്ട് ചെയ്ത പ്രവർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം, കേരള പോലീസ് ആക്റ്റ് വകുപ്പുകൾ പ്രകാരവും കേരള എപ്പിഡമിക്ക് ഡിസീസസ്സ് ഓർഡിനൻസ് 2020, ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരവും ആണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്

2021 ജനുവരി 09 ശനിയാഴ്ച്ച വലിയ അങ്ങാടി യൂണിറ്റിനെതിരെയും 2021 ജനുവരി 10 ഞായറാഴ്ച്ച പള്ളി കമ്മറ്റിക്കെതിരെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പെരുന്നാൾ ആഘോഷ പരിപാടികൾ നടത്തിയതിനാണ് കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്