കൂടൽമാണിക്യം കൊട്ടിലാക്കൽ : ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഒരു വർഷം


ഇരിങ്ങാലക്കുട ശ്രീ കൂടൽ മാണിക്യം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുൻപിൽ കൊട്ടും കുരവയുമായി സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കത്താതായിട്ട് ഒരു വർഷം തികഞ്ഞു.

സന്ധ്യയായാൽ ക്ഷേത്ര പരിസരവും സമീപത്തുള്ള കുട്ടൻകുളവും ഇരുട്ടിലാണ്ടു പോകുന്നു.

പുലർച്ചെ കൊട്ടിലാക്കൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളും ക്ഷേത്രം ശാന്തിയും ജീവനക്കാരും ലൈറ്റ് കത്താത്തതുകൊണ്ട് ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് മുന്നോട്ടു നീങ്ങുന്നത്.

മുൻ എം എൽ എ അഡ്വ തോമസ് ഉണ്ണിയടന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ചാണ് ഈ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.