വിവാഹ പൂർവ്വ കൗൺസിലിങ് കോഴ്സിന് തുടക്കമായി


 

ഇരിങ്ങാലക്കുട: എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തിൽ 2ദിവസങ്ങളിലായി നടക്കുന്ന വിവാഹ പൂർവ്വ കൗൺസിലിങ്‌ കോഴ്സിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം നിർവഹിച്ചു.

യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

യോഗം കൗൺസിലർ പി കെ പ്രസന്നൻ, യോഗം ഡയറക്ടർ സി കെ യുധി, യൂണിയൻ കൗൺസിലർമാരായ ഡോ. കെ കെ മോഹനൻ, വി ആർ പ്രഭാകരൻ എന്നിവർ മുഖ്യാതിഥികളായിരുന്നു

യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു