ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചു


ജോസ് കെ മാണി രാജ്യസഭാ എം പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് കൈമാറി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചിരിക്കുന്നത്.

കെ എം മാണിയുടെ മരണശേഷം ജോസ് കെ മാണിയുടെ ഇടതുപ്രവേശം കേരളാ കോൺഗ്രസ് എം പിളർത്തിയായിരുന്നു. ഇടതുമുന്നണിയുടെ ഭാഗമാകാന്‍ ജോസ് കെ മാണിക്ക് പാര്‍ട്ടി നല്‍കിയ വാഗ്ദാനം പാലാ സീറ്റ് ആയിരുന്നു.

പാല നല്‍കിയാല്‍ നിലവിൽ പാലാ എംഎൽഎയായ മാണി സി കാപ്പനും പാർട്ടിയായ എൻസിപിയും എൽഡിഎഫ് വിടുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

എൻസിപി പോയാലും ജോസ് വിഭാഗത്തെ കൂടെ നിര്‍ത്താനാണ് സിപിഎം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചിരിക്കുന്നത്.