
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി.
കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വിനോദ സഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.