പുതിയ സേവന നിബന്ധനകളും സ്വകാര്യതാ നയവുമായി വാട്ട്സ്‌ ആപ്പ് ;ഫെബ്രുവരി 8 മുതല്‍ പ്രാബല്യത്തില്‍


ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ്ങ് ആപ്പ് ആണ് വാട്ട്‌സ്‌ ആപ്പ്.

180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്യണിലധികം പേര്‍ വാട്ട്‌സ്‌ ആപ്പ് ഉപയോഗിക്കുന്നതായി കണക്കുകള്‍ പറയുന്നു.

എന്നാല്‍, ഫെബ്രുവരി 8 മുതല്‍ വാട്ട്സ്‌ ആപ്പ് ഉപയോഗിക്കണമെങ്കില്‍ വാട്ട്സ്‌ ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും അംഗീകരിക്കേണ്ടതായി വരും.

മീഡിയ, ഡിവൈസ്, കണക്ഷന്‍സ്, കണക്ഷന്‍ ഇന്‍ഫര്‍മേഷന്‍, ട്രാന്‍സാക്ഷന്‍ & പേയ്മെന്റ്സ്, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വാട്ട്സ് ആപ്പ് ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയാണ് പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും വഴി ലക്ഷ്യമിടുന്നത്.

പുത്തന്‍ സേവന നിബന്ധനകളിലും സ്വകാര്യതാ നയവും ആന്‍ഡ്രോയിഡ്, ഐ ഓ എസ് ഡിവൈസുകളില്‍ വാട്ട്സ് ആപ്പ് ഉപയോക്കുന്നവര്‍ക്ക് ഓക്കേ ബട്ടനുള്ള ഫുള്‍ – സ്ക്രീന്‍ നോട്ടിഫിക്കേഷന്‍ ആയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നോട്ടിഫിക്കേഷനിലെ ലിങ്കില്‍ അമര്‍ത്തിയാല്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എങ്ങനെയാണ് തങ്ങള്‍ ശേഖരിക്കുക എന്നും കൂടുതല്‍ വ്യക്തമാകും.

ഫേസ്ബുക്കുമായും മെസ്സഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ അനുബന്ധ സേവനങ്ങളുമായും വാട്ട്സ് ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കിട്ടേക്കും.

ഇതു കൂടാതെ ചില സാഹചര്യങ്ങളില്‍ ഉപഭോക്താക്കളെ പറ്റിയുള്ള വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി കമ്പനികള്‍ക്ക് വാട്ട്സ് ആപ്പ് കൈമാറുകയും ചെയ്യും.

ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ഓരോ ഉപഭോക്താക്കള്‍ക്കും ഇഷ്ടങ്ങളും രീതികളും മനസ്സിലാക്കി പ്രത്യേകം സേവനങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനുമാണ് ഈ വിവര ശേഖരണം എന്നാണ് വാട്ട്സ് ആപ്പ് നല്‍കുന്ന വിശദീകരണം.