സാമൂഹ്യപെന്‍ഷന്‍കാര്‍ അക്ഷയയില്‍ മസ്റ്ററിംഗിന് ഹാജരാകണമെന്ന സന്ദേശം അടിസ്ഥാനരഹിതം : അക്ഷയ ഡയറക്ടർ


തിരുവനന്തപുരം : ജനുവരി 1 മുതല്‍ മാര്‍ച്ച് 20 വരെ അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അക്ഷയ സ്‌റ്റേറ്റ്‌പ്രോജക്ട് ഡയറക്ടര്‍.

വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവ, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിങ്ങ് നടത്തണം എന്ന രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്.

ഇത്തരത്തിലുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് ഡയറക്ടര്‍ മാധ്യമങ്ങളെ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളുമെന്നും ഡയറക്ടര്‍ പറഞ്ഞു.