സ്പിരിറ്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സാനിറ്റൈസർ നിർമ്മാണകേന്ദ്രം കണ്ടെത്തി.


 

ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ചാലക്കുടി താലൂക്ക് മുപ്ലിയം വില്ലേജിൽ പിടിക്കപറമ്പ് ദേശത്ത് വൈക്കല പറമ്പിൽ ബാലൻ മകൻ രാജൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടി കിടക്കുന്ന വീട്ടിലാണ് ഈ വ്യാജ സാനിറ്റൈസർ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

85 ലിറ്റർ സാനിറ്റൈസറും 12 ലിറ്റർ സ്പിരിറ്റും, നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തു.

സാനിറ്റൈസർ കൈയിലെടുത്ത് പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ചൊറിച്ചിൽ അനുഭവപെട്ടു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കാൻ പോന്ന വ്യാജ സാനിറ്റൈസർ പരിശോധനയ്ക്കായി കാക്കനാട് കെമിക്കൽ ലാബിലേക്ക് അയച്ചു.

പ്രിവൻ്റീവ് ഓഫീസർ വിന്നി സിമേതി നേതൃത്വം കൊടുത്ത റെയ്ഡിൽ സി ഇ ഒ മാരായ ജോസഫ് ഇ എം., ബെന്നി, WCE0 രജിത.പി എസ് എന്നിവർ പങ്കെടുത്തു.