സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന “മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം”റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.

സംസ്ഥാനത്ത് തിയ്യറ്ററുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെ മരക്കാറിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഈ വർഷം മാർച്ച് 26 ന് ചിത്രം തിയെറ്ററുകളിലെത്തും.

നിർമ്മാതാക്കളായ ആശിർവാദ് ഫിലിംസ് ആണ് റിലീസ് തീയതി ഔദ്യോഗികമായി പുറത്തുവിട്ടത്.
ഈ പ്രഖ്യാപനം സിനിമാപ്രേമികളെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. അതേസമയം മോഹൻലാൽ ചിത്രമായ ദൃശ്യം 2 തിയറ്ററുകള്‍ക്ക് പകരം ഒ ടി ടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.