മലയാളത്തിൽ പുതിയ ഒ ടി ടി പ്ലാറ്റ്ഫോം : സിനിമകളുമായി വരുന്നു “വി നെക്സ്റ്റ്”

 

മലയാള ചലച്ചിത്ര മാധ്യമ രംഗത്തെ ഏതാനും പേരുടെ കൂട്ടായ്മയായ റോഡ് ട്രിപ്പ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ് “വി നെക്സ്റ്റ്” ഒ ടി ടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു.

നടൻ മധു കഴിഞ്ഞ ദിവസം വെർച്വൽ ആയി വി നെക്സ്റ്റിൻ്റെ ലോഗോ പ്രകാശനം ചെയ്തു.

2021 ജനുവരി മുതൽ സ്ട്രീമിംഗ് തുടങ്ങുമെന്ന് വി നെക്സ്റ്റ് ചെയർമാൻ ഇടവേള ബാബു അറിയിച്ചു.

ഇതിലൂടെ മലയാള ചലച്ചിത്രങ്ങൾ, വിനോദ വിജ്ഞാന പരിപാടികൾ, സെലിബ്രിറ്റി ഷോകൾ റിയാലിറ്റി ഷോകൾ തുടങ്ങിയവ പ്രേക്ഷകരുടെ മുന്നിലെത്തും.

ഇപ്പോൾ ബീറ്റ വേർഷനിൽ ടെക്സ്റ്റ് സ്ട്രീമിംഗ് പുരോഗമിക്കുകയാണ്.

ജനുവരി ഒന്നു മുതൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഇതിൻ്റെ ആപ്പ് ഡൗൺലോഡ് ചെയ്യാം.

യൂട്യൂബ്, വിമിയോ പോലുള്ള സോഷ്യൽ മീഡിയ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന കണ്ടന്റ് നിർമ്മാതാക്കൾക്കും “വി നെക്സ്റ്റ്” പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കാം.

സി ഇ ഒ പ്രകാശ് മേനോൻ, ഡയറക്ടർമാരായ അജയകുമാർ, രവീഷ്, സഫാൻ, ആശ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.