
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടി ക്രമങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ ഡിസംബർ 8, 9, 10, 16 എന്നീ തീയ്യതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.
ഡിസംബർ 8ന് വൈകീട്ട് 6 മണി മുതൽ വോട്ടെടുപ്പു തീയ്യതിയായ ഡിസംബർ 10ന് തിരഞ്ഞെടുപ്പ് ജോലികൾ കഴിയുന്നതു വരെയും, വോട്ടെണ്ണൽ ദിനമായ ഡിസംബർ 16നുമാണ് ജില്ലയിൽ ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ ദിവസങ്ങളിൽ അനധികൃതമായി ലഹരി സംഭരണമോ വിതരണമോ നടക്കുന്നില്ലെന്ന് തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉറപ്പു വരുത്തണമെന്നും, ഇതിനുള്ള മുൻകൂർ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.