“നീർമാതളം” പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിന്


തിരുവനന്തപുരം സാഹിതിയുടെ ഈ വർഷത്തെ മികച്ച കവിതാ സമാഹരത്തിന് മാധവിക്കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള “നീർമാതളം” പുരസ്കാരം ഇരിങ്ങാലക്കുടയുടെ പ്രിയ കവയത്രി റെജില ഷെറിന് ലഭിച്ചു.

“ഖമർ പാടുകയാണ്” എന്ന കവിതാ സമാഹരമാണ് റെജിലക്ക് പുരസ്കാരം നേടിക്കൊടുത്തത്.

ഡിസംബർ അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കും.