10 ലിറ്റർ വാറ്റ് ചാരായം സ്കൂട്ടറിൽ കടത്തികൊണ്ട് പോകുന്നതിനിടയിൽ എക്സൈസ് പിടികൂടി


 

ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് ഇന്ന് നടത്തിയ റെയ്ഡിൽ 10 ലിറ്റർ വാറ്റ് ചാരായം ഡിയോ സ്കൂട്ടറിൽ വെച്ച് കടത്തികൊണ്ട് പോവുകയായിരുന്നയാളെ പിടികൂടി

മറ്റത്തൂർ വില്ലേജിൽ മാങ്കുറ്റിപ്പാടം ദേശത്ത് തെക്കേതലവീട്ടിൽ രാമൻ മകൻ അഭീഷിനെയാണ് അറസ്റ്റ് ചെയ്തത്

ചാരായവും സ്കൂട്ടറും തൊണ്ടിയായി കസ്റ്റഡിയിലെടുത്തു

ചാരായം കുപ്പി ഒന്നിന് 1500 രൂപാ നിരക്കിൽ സ്കൂട്ടറിൽ കൊണ്ടു നടന്നു വിൽപ്പന നടത്തി വരികയായിരുന്നെന്നും, ഒരാഴ്ചയായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നെന്നും എക്‌സൈസ് സംഘം പറഞ്ഞു

3.500 ലിറ്റർ അളവിൽ കൂടുതൽ മദ്യം കൈവശം വച്ചതിന് ഇന്ന് രാവിലെ 8 മണിക്ക് മുരിയാട് വില്ലേജിൽ മിച്ചഭൂമിദേശത്ത് ചേർപ്പുക്കാരൻ വീട്ടിൽ രാഘവൻ മകൻ രഞ്ജിത്ത് (37വയസ്സ് )ന്റെ പേരിലും ഇന്ന് കേസെടുത്തിട്ടുണ്ട്

അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ എം ആർ മനോജ്, പ്രിവന്റീവ് ഓഫീസർമാരായ ജോഷി സി ബി, കെ എൻ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ വത്സൻ, ബിന്ദു രാജ്, ഫാബിൻ, ബെന്നി, രാകേഷ്, വനിതാ ഓഫീസർ പിങ്കി മോഹൻദാസ് എന്നിവരും ഉണ്ടായിരുന്നു