സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇ ആർ എസ് എസ് സബ്ബ് ഇൻസ്‌പെക്ടർ വി വി തോമസിന് ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി


സർവ്വീസിൽ നിന്നും വിരമിക്കുന്ന ഇ ആർ എസ് എസ് സബ്ബ് ഇൻസ്‌പെക്ടർ വി വി തോമസിന് ഇരിങ്ങാലക്കുട ജനമൈത്രി സമിതി യാത്രയയപ്പ് നൽകി.

ഇരിങ്ങാലക്കുട സൈബർ പോലീസ് എസ് എച്ച് ഒ എം ജെ ജിജോ അധ്യക്ഷത വഹിച്ചു.

സമിതി അംഗങ്ങളുടെ സ്നേഹോപഹാരം വി വി തോമസിന് നൽകി.

ചടങ്ങിൽ ജനമൈത്രി സമിതിയംഗം കെ എൻ സുഭാഷ് സ്വാഗതവും, സ്റ്റേഷൻ സി ആർ ഒ ക്ലീറ്റസ് നന്ദിയും പറഞ്ഞു.

വാർഡ് കൗൺസിലർ കെ വി അംബിക, സ്റ്റേഷൻ എസ് എച്ച് ഒ അനീഷ് കരീം, എസ് ഐമാരായ അനൂപ്, ഡെന്നി, കശ്യപൻ, സമിതി അംഗങ്ങളായ ജോസ് ജെ ചിറ്റിലപ്പിള്ളി, പി ആർ സ്റ്റാൻലി എന്നിവർ സംസാരിച്ചു.