കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു


ഇരിങ്ങാലക്കുട : കർഷക സമരത്തെ പിന്തുണച്ച് ഇരിങ്ങാലക്കുട കൂട്ടായ്മ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ “കർഷകരോടൊപ്പം… സമരത്തോടൊപ്പം…” എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

വേളൂക്കര ഗ്രാമപഞ്ചായത്ത്
ഈ വർഷത്തെ ഏറ്റവും നല്ല വനിത കർഷകയായി തെരഞ്ഞെടുത്ത നെൽ കർഷകയും പട്ടേപ്പാടം പാടശേഖരത്തിൻ്റെ സെക്രട്ടറിയുമായ ബിന്ദു ചെറാട്ട് ധർണ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി സി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

ശരത്ത് ചേലൂർ, പ്രേമ അനിൽകുമാർ, എം എം കാർത്തികേയൻ, ടി എം അനിൽകുമാർ, ജയാനന്ദൻ അഡ്വ പി കെനാരായണൻ തുടങ്ങിയവർ സംസാരിച്ചു.

അഡ്വ സി കെ ദാസൻ സ്വാഗതവും, ടി കെ തങ്കമണി നന്ദിയും പറഞ്ഞു.