ഇരിങ്ങാലക്കുട വിശ്വകുല മഹാമാരിയമ്മൻ കോവിൽ ക്ഷേത്രത്തിലെ വിവേകാനന്ദ പീഠത്തിൽ നിന്നുള്ള അറിയിപ്പ്


ഇരിങ്ങാലക്കുട : വിശ്വകുല മഹാമാരിയമ്മൻ കോവിൽ ക്ഷേത്രത്തിൽ വിവേകാനന്ദ പീഠത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന ദേശവിളക്ക്‌ കോവിഡ്-19 വ്യാപനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകാലങ്ങളിൽ നടന്ന് വന്ന രീതിയിൽ ഭക്തജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാൻ സാധിക്കുകയില്ല.

ആയതിനാൽ നവംബർ 28 ശനിയാഴ്ച വൈകുന്നേരം 6 മുതൽ 7 വരെ 20 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചാരവുമായി ബന്ധപ്പെട്ട ചടങ്ങു മാത്രമായി ഒതുക്കി നടത്തുന്നു.

പ്രസ്തുത ചടങ്ങിൽ സഹകരിച്ചു വന്ന ഭക്തജനങ്ങൾക്ക് പങ്കെടുപ്പിക്കുവാൻ സാധിക്കാത്ത സാഹചര്യങ്ങൾ ആയതുകൊണ്ട് എല്ലാവരും സ്വവസതികളിൽ തന്നെ വിളക്ക് കത്തിച്ചു വച്ചുകൊണ്ട് ഇന്നേ ദിവസത്തെ ആചരിക്കണം എന്നും അറിയിച്ചു.