ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്


ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ രാജ്യവ്യാപകമായി തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്.

ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ് എന്നിവയുടെ പ്രവര്‍ത്തനം നവംബര്‍ 22-ന് ഞായറാഴ്ച തടസ്സപ്പെടുമെന്നും ഉപഭോക്താക്കള്‍ സഹരിക്കണമെന്നും എസ്ബിഐ അധികൃതര്‍ അറിയിച്ചു.

എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം 81 ദശലക്ഷം ആളുകള്‍ ഉപയോഗിക്കുന്നുണ്ട്.

18 ദശലക്ഷത്തിലധികം ആളുകള്‍ മൊബൈല്‍ ബാങ്കിംഗും ഉപയോഗപ്പടുത്തുന്നു. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടിയതിനാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം തടസപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കും.

ഇത് മുന്നില്‍ കണ്ടാണ് രണ്ട് ദിവസം മുൻപ് തന്നെ എസ്ബിഐ മുന്നറിയിപ്പ് നല്‍കിയത്.