തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ഗ്രാമപഞ്ചായത്തുകളിലെ നോമിനേഷനുകളിൽ ഒന്നൊഴിച്ച് എല്ലാം സാധു


 

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പടിയൂർ പഞ്ചായത്തിലെ ഒന്നൊഴികെ മറ്റെല്ലാ പത്രികകളും സാധു.

പടിയൂരിൽ ഒന്നിലധികം നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥിയുടെ ഒരു പത്രിക മാത്രമാണ് ന്യൂനതയെ തുടർന്ന് തള്ളിയത്.

ഇവിടെ 70 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്.

ഇവർക്കായി 81പത്രികകളാണ് മൊത്തം സമർപ്പിക്കപ്പെട്ടിരുന്നത്.

മറ്റെല്ലാ പഞ്ചായത്തുകളിലും സമർപ്പിച്ച നോമിനേഷനുകൾ എല്ലാം സ്വീകരിക്കപ്പെട്ടു.

നോമിനേഷനുകൾ പിൻവലിക്കാൻ നവംബർ 23 വരെ സമയമുണ്ട്.