കളഞ്ഞു കിട്ടിയ അര ലക്ഷത്തോളം രൂപ അടങ്ങിയ പേഴ്സും രേഖകളും തിരികെ നൽകി യുവാക്കൾ മാതൃകയായി

 

പുല്ലൂർ ആനുരുളി കൊച്ചുക്കളം വീട്ടിൽ ബാബു മകൻ വിശ്വവേന്ദ്രയുടെ 42100 രൂപയും എസ് ബി ഐ, എസ് ഐ ബി ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ അടങ്ങിയ പേഴ്സ് ആണ് പുല്ലൂർ പുളിഞ്ചോട് ജംഗ്ഷനിൽ കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്

പേഴ്സ് കിട്ടിയ കോടാലി ആളൂക്കാരൻ വീട്ടിൽ ബാബു മകൻ അജിത്, ചാലക്കുടി ഡിവൈൻ നഗർ പൈനാടത്ത് ജേക്കബ് മകൻ ജെറിൻ എന്നിവർ ആളൂർ പോലീസ് സ്റ്റേഷനിൽ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു

നവംബർ 17നാണ് പേഴ്സ് നഷ്ടപ്പെട്ടത്. ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പേഴ്സ് തിരികെ നൽകി