ഇരിങ്ങാലക്കുട നഗരസഭ : 41 വാർഡുകളിലേക്ക് 419 നാമനിർദ്ദേശപത്രികകൾ

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൻ്റെ നോമിനേഷൻ സമർപ്പണം ഇന്ന് പൂർത്തിയായപ്പോൾ ഇരിങ്ങാലക്കുട നഗരസഭയിലെ 41 വാർഡുകളിലേക്ക് മൊത്തം 419 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

ചില സ്ഥാനാർത്ഥികൾ ഒന്നിലേറെ സെറ്റ് പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.

അത്തരം പത്രികകൾ ഒഴിവാക്കിയാൽ 243 സ്ഥാനാർത്ഥികളുടെ നോമിനേഷനുകളാണ് നഗരസഭയിൽ ലഭ്യമായിട്ടുള്ളത്.

പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും.

ഇരിങ്ങാലക്കുട നഗരസഭക്ക് രണ്ട് റിട്ടേണിങ്ങ് ഓഫീസർമാരാണുള്ളത്.

തൃശൂർ ഡെപ്യൂട്ടി കളക്ടർ (എൽ എ) യും, ഡെപ്യൂട്ടി കളക്ടർ (എൽ ആർ ഒ)യുമാണ് റിട്ടേണിങ്ങ് ഓഫീസർമാർ.

പത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 23 ആണ്.

നഗരസഭാ തലത്തിലുള്ള മത്സരത്തിൻ്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കാൻ അന്നു വരെ കാത്തിരിക്കേണ്ടി വരും.