പഞ്ചായത്തുകളിൽ പത്രിക സമർപ്പണം പൂർത്തിയായി : ഇനി പോർക്കളത്തിൽ കാണാം


 

പോർക്കളത്തിൽ വീറും വാശിയും കനക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യപടിയായ നോമിനേഷൻ സമർപ്പണം ഇന്ന് പൂർത്തിയായി.

ഇനിയുള്ള ദിവസങ്ങളിൽ സ്ഥാനാർത്ഥികൾ അരയും തലയും മുറുക്കി രംഗത്തെത്തുന്നതോടെ രംഗം കൊഴുക്കും.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലും പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളും അവരുടെ ഡെമ്മികളും സ്വതന്ത്രരും ഉൾപ്പെടെയുളളവർ പത്രികകൾ സമർപ്പിച്ചു.

വിവിധ പഞ്ചായത്തുകളിൽ ആകെ ലഭിച്ച നോമിനേഷനുകൾ:

1.ആളൂർ. : 202
2 കാട്ടൂർ : 111
3 കാറളം : 179
4 പടിയൂർ : 81
5. പൂമംഗലം : 95
6. മുരിയാട് : 149
7 .വേളൂക്കര : 150

പത്രികളുടെ സൂക്ഷ്മ പരിശോധന നാളെ റിട്ടേണിങ്ങ് ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് നടക്കും.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പെട്ട ഗ്രാമ പഞ്ചായത്തുകളുടെ റിട്ടേണിങ്ങ് ഓഫീസർമാർ

1. ആളൂർ : താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, ഇരിങ്ങാലക്കുട .

2. മുരിയാട് : അസിസ്റ്റൻ്റ് രജിസ്ട്രാർ (ഓഡിറ്റ്), ഇരിങ്ങാലക്കുട .

3. കാട്ടൂർ : അസിസ്റ്റൻറ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ, ഇരിങ്ങാലക്കുട

4. കാറളം : അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ), ഇരിങ്ങാലക്കുട.

5. പടിയൂർ : അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി ഡബ്ലിയു ഡി (റോഡ്സ്) ഇരിങ്ങാലക്കുട

6. പൂമംഗലം : ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഇരിങ്ങാലക്കുട

7. വേളൂക്കര : അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, (ബിൽഡിംഗ്സ്) ഇരിങ്ങാലക്കുട.

പത്രികകൾ പിൻവലിക്കുന്നതിനുള്ള അവസാന തീയ്യതി നവംബർ 23 ആണ്.

അന്നേ ദിവസം വൈകീട്ടോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ഏകദേശ ചിത്രം വ്യക്തമാകും.