പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി


കെ എസ് യു നടത്തിയ ഐ ജി ഓഫീസ് മാർച്ചിൽ പോലീസ് നടത്തിയ നര നായാട്ടിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാൽ അധ്യക്ഷത വഹിച്ചു.

സനൽ കല്ലൂക്കാരൻ, അജയ് മേനോൻ, ഒ എസ് അവിനാശ്, എം ഷാനവാസ്, ഗിഫ്‌സൺ ബിജു, സന്തോഷ്‌ ആലുക്ക, വിനിൽ കാല്ലൂക്കാരൻ, ടി എസ് നിമിൽ തുടങ്ങിയവർ നേതൃത്വം നൽകി