തപാൽ ജീവനക്കാർ നിരാഹാര ധർണ നടത്തി


ഇന്ത്യയിലാകമാനമുള്ള പോസ്റ്റൽ സ്റ്റോർസ് ഡിപ്പോകൾ നിർത്തലാക്കുന്നതിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ വ്യാപകമായി എൻ എഫ് പി ഇ യുടെ ആഭിമുഖ്യത്തിൽ തപാൽ ജീവനക്കാർ നിരാഹാര ധർണ നടത്തി.

ഇരിങ്ങാലക്കുട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടന്ന നിരാഹാര ധർണ എ ഐ പി ആർ പി എ സംസ്ഥാന സെക്രട്ടറി വി എ മോഹനൻ ഉദ്ഘാടനം ചെയ്തു.

ആർ എം എസ് യൂണിയൻ ആർ-3 സെക്രട്ടറി വി ആർ സജേതൻ അധ്യക്ഷത വഹിച്ചു.

കെ എസ് സുഗതൻ, ടി കെ ശക്തിധരൻ, പി ഡി ഷാജു, പി ഉണ്ണികൃഷ്ണൻ, ടി എസ് ശ്രീജ, പി കെ രാജീവൻ, കെ എസ് പ്രസൂൺ, പി ഡി ബിജു എന്നിവർ പ്രസംഗിച്ചു.