പി ആർ ബാലൻ മാസ്റ്ററുടെ ചരമ വാർഷിക ദിനം : കിടപ്പു രോഗികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു


പി ആർ ബാലൻ മാസ്റ്ററുടെ ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ആർദ്രം സാന്ത്വന പരിപാലന കേന്ദ്രം ഇരിങ്ങാലക്കുട ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കിടപ്പു രോഗികൾക്ക് പല വ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.

ഡോ കെ പി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ടും, ആർദ്രം കോ ഓർഡിനേറ്ററുമായ യു പ്രദീപ് മേനോൻ ഉൽഘാടനം ചെയ്തു.

കെ എം രാജേഷ്, അംബിക വിശാഖൻ, ഒ എൻ അജിത് കുമാർ എന്നിവർ സംസാരിച്ചു.