എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു


എടതിരിഞ്ഞി : സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡ് പ്രതിഭാ പുരസ്ക്കാര വിതരണം പ്രൊഫ കെ യു അരുണന്‍ എം എൽ എ നിർവ്വഹിച്ചു.

അനുമോദന സമ്മേളനം സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ എം എൽ എ ഓണ്‍ലെെനിലൂടെ ഉൽഘാടനം ചെയ്തു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് രാധാകൃഷ്ണന്‍, സി കെ സുരേഷ്ബാബു എന്നിവര്‍ പ്രസംഗിച്ചു .

ബാങ്ക് പ്രസിഡണ്ട് പി മണി സ്വാഗതവും, വെെസ് പ്രസിഡണ്ട് ടി ആര്‍ ഭുവനേശ്വരന്‍ നന്ദിയും പറഞ്ഞു.