കോവിഡ് പശ്ചാത്തലത്തിൽ ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി


തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പി ടി എസ് ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.

പെൻഷൻകാർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെൻഷൻ കൈപ്പറ്റാൻ ട്രഷറികളെ സമീപിക്കാം. നിശ്ചിത ദിവസങ്ങളിൽ പെൻഷൻ കൈപ്പറ്റാൻ കഴിയാത്തവർക്ക് തുടർന്നുള്ള പ്രവൃത്തിദിനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ട്രഷറികളിൽ എത്താം.

പെൻഷൻ വിതരണം ചെയ്യുന്ന തിയതി, സമയം, അക്കൗണ്ട്നമ്പർ വിവരം എന്നിവ ക്രമത്തിൽ:

ആഗസ്റ്റ് 20ന് രാവിലെ 10 മുതൽ 1വരെ ട്രഷറി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്ക്.

ഉച്ചക്ക് രണ്ടു മുതൽ നാലുവരെ അക്കൗണ്ട് നമ്പർ 1-ൽ അവസാനിക്കുന്നവർക്ക്.

21 ന് രാവിലെ 10 മുതൽ ഒന്നുവരെ അക്കൗണ്ട് നമ്പർ 2-ൽ അവസാനിക്കുന്നവർക്ക്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ അക്കൗണ്ട് നമ്പർ മൂന്നിൽ അവസാനിക്കുന്നവർക്ക്.